സിപിഎം നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലേറ് നടത്തിയ സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: സിപിഎം നേതാക്കളായ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു,കണ്ണർക്കോട് ലോക്കൽ സെക്രട്ടറി എം സന്തോഷ് കുമാർ എന്നിവരുടെ വീടുകൾക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.

രണ്ടവർഷം മുൻപ് പഞ്ചായത്തിലെ താത്കാലിക ഡ്രൈവർ ആയിരുന്ന പ്രതിയെ പിരിച്ച് വിട്ടിരുന്നു. ഇതിന്റെ ശത്രുതയാണ് വീടിന് നേരെ കല്ലേറു നടത്താൻ കാരണമെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു