ബിജെപിയെ നേരിടാൻ വേറെ വഴിയില്ല കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സിപിഎം

ന്യുഡൽഹി : പാർട്ടിക്ക് പിടിച്ച് നിൽക്കണം ബിജെപിയെ എതിർക്കണം കോൺഗ്രസ്സുമായി കൈ കോർക്കത്തെ വേറെ വഴിയില്ലെന്ന് സമ്മതിച്ച് സിപിഎം പോളിറ്റ് ബ്യുറോ. അതിനാൽ കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കും. നേരത്തെ സിപിഎം കേരളം ഘടകം ഇതിനേ എതിർത്തിരുന്നു എന്നാൽ പിണറായി പക്ഷം സമ്മതിച്ചോടെ കോൺഗ്രസ്സുമായി ധാരണയുണ്ടാകാനാകും.

കേരളം ,തമിഴ്‌നാട്,ബംഗാൾ,ആസം, തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തവർഷം നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസുമായി കൈകോർക്കാൻ സിപിഎം ശ്രമിക്കുന്നത് നിലവിൽ കേരളത്തിൽ മാത്രമാണ് സിപിഎം നു ഭരണമുള്ളത്. ബംഗാളിലും ആസാമിലും നേരിട്ട് സഖ്യമുണ്ടാക്കും. ബീഹാറിൽ ആർജെഡിയുടെ മഹാസഖ്യത്തിന്റെ ഭാഗമാകും.

അഭിപ്രായം രേഖപ്പെടുത്തു