മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിന്റെ സഹോദരിയുടെ മകനുമായി യുവതി ഒളിച്ചോടിയതായി പരാതി

മകളെ ഉപേക്ഷിച്ചു ഭർതൃ സഹോദരി പുത്രനായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കും കാമുകനുമെതിരെ പോലീസ് കേസ് എടുത്തു. 13 വയസുള്ള മകളെ ഉപേക്ഷിച്ചുപോയ നീലേശ്വരം മരക്കാപ്പ് കടപ്പുറം സ്വദേശി പ്രിയേഷിന്റെ ഭാര്യ ഷിജി, പ്രിയേഷിന്റെ പെങ്ങളുടെ മകനായ വെൽഡിങ് തൊഴിലാളിയും, മരക്കാപ്പ് കടപ്പുറം സ്വദേശി രഞ്ജിലിനും എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഗൾഫിലായിരുന്ന പ്രിയേഷ് മാസങ്ങൾക്കു മുൻപാണ് നാട്ടിൽ എത്തിയത്. പ്രിയേഷ് മകളോടൊപ്പം ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തി പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ചു ഭാര്യ ഒളിച്ചോടി എന്ന് കാണിച്ചു പോലീസിൽ പരാതി നൽകുകയായിരുന്നു. ബാലാവകാശ നിയമമനുസരിച്ചു പോലീസ് ഇരുവർക്കുമെതിരെ കേസ് എടുത്തു. 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തിയിട്ടുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു