മകളെ അയർലണ്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയ അമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം

മകളെ അയർലണ്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയ അമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം. അയർലണ്ടിൽ സ്ഥിരതാമസക്കാരായ ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിനും ജിഷയ്ക്കും രണ്ടു മക്കളാണ് ഡോൺ ജോമിയും, മിയ മേരി ജോമിയും. നാട്ടിലായിരുന്ന മിയയെ തിരികെ കൊണ്ടുപോകാനായി ജിഷ നാട്ടിലെത്തിയിരുന്നു.

അയർലണ്ടിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു ജിഷ. ക്വാറന്റൈൻ കഴിഞ്ഞ് മകളെ കാണാനായി ജോമിയുടെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. കഴിഞ്ഞ ഞായറാഴ്ചയാണ് ജോമിയുടെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മിയ കാൽ വഴുതി കിണറ്റിൽ വീണത്. പുറത്തെടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു

അഭിപ്രായം രേഖപ്പെടുത്തു