അങ്കിളേ എന്ന് വിളിച്ച് പരിചയപ്പെടും പിന്നീട് നഗ്‌നദൃശ്യങ്ങൾ അയച്ച് നൽകും ; ഹണി ട്രാപ്പ് നടത്തിയ ആര്യയുടെ രീതികൾ ഇങ്ങനെ

കോതമംഗലം: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ലോഡ്ജിൽ എത്തിച്ച് പെൺകുട്ടിയുടെ കൂടെ നിർത്തി നഗ്‌ന ഫോട്ടോ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഞ്ച് പേർ അറസ്റ്റിലായിരുന്നു. ആര്യ എന്ന പെൺകുട്ടി ഉൾപ്പെടെയുള്ള അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇനി രണ്ട് പ്രതികൾ കൂടി അറസ്റ്റിലാവാനുള്ളതായി പോലീസ് പറയുന്നു.

പ്രായമായവരെ ഉൾപ്പെടെയുള്ളവരെ വാട്സാപ്പിലും മെസഞ്ചറിലും ചാറ്റ് ചെയ്ത് വരുതിയിലാക്കും പിന്നീട് നഗ്‌ന ചിത്രങ്ങൾ അയച്ച് അവരിൽ നിന്നും പണം തട്ടുന്നതാണ് ആര്യയുടെ രീതി. ആദ്യം അങ്കിളേ എന്ന് വിളിച്ച് പരിചയപ്പെടും പിന്നീട് ചേട്ടാ എന്ന് വിളിക്കും വയോധികരെ പോലും ടാ എന്നാണ് ആര്യ വിളിക്കുന്നത്.

സ്ഥാപനത്തിന്റെ ഉടമയെ രാത്രി ആര്യ ലോഡ്ജിൽ വിളിച്ച് വരുത്തിയ ശേഷം നഗ്ന്നനാക്കുകയും ആര്യയ്‌ക്കൊപ്പം കിടത്തി ഫോട്ടോ എടുക്കുകയും തുടർന്ന് ചിത്രങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കാൻ മൂന്ന് ലക്ഷം രൂപ ആവിശ്യപ്പെടുകയുമായിരുന്നു. പണം കയ്യിൽ ഇല്ലെന്ന് പറഞ്ഞ യുവാവിന്റെ മൊബൈലും എടിഎം ഉം പ്രതികൾ തട്ടിയെടുത്ത് എടിഎം ൽ നിന്നും 35000 രൂപയും തട്ടിയെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു