മൂന്ന് വയസുള്ളപ്പോൾ പീഡനത്തിന് ഇരയായി, ജോലി വേണമെങ്കിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവിശ്യപ്പെടുന്ന നിരവധി പേരുണ്ട് ; സിനിമ താരം ഫാത്തിമ സന പറയുന്നു

തനിക്ക് മൂന്ന് വയസുള്ളപ്പോൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം രംഗത്ത്. ബോളിവുഡ് നടിയും മോഡലുമായ ഫാത്തിമ സനയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ലിംഗവിവേചനത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം പീഡനവിവരം വെളിപ്പെടുത്തിയത്.

ജോലി ലഭിക്കണമെങ്കിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവിശ്യപ്പെടുന്ന നിരവധി പേരുണ്ട് അത്തരക്കാരെ താൻ കണ്ടിട്ടുണ്ടെന്നും ഫാത്തിമ സന പറയുന്നു. സിനിമ മേഖലയിൽ മാത്രമായി നിൽക്കുന്ന ഒന്നല്ല ലിംഗ വിവേചനമെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു