ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സിനിമ മേഖലയിലേക്കും

മയക്കുമരുന്ന് കടത്തിലെ പണമിടപാടുമായി ബന്ധപെട്ടു ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബിനീഷ് നിർമ്മാണം നിർവഹിച്ച ചിത്രങ്ങളുടെ അണിയറപ്രവർത്തകർക്ക് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയതായി സൂചന. മലയാള സിനിമയിലെ കോട്ടയംകാരനായ ഒരു പ്രമുഖ നിർമ്മാതാവിനും നോട്ടീസ് അയച്ചതായി വിവരം. രാഷ്ട്രീയത്തെക്കാളും കൂടുതൽ ബന്ധങ്ങൾ സിനിമ മേഖലയിലാണ് ബിനീഷ് കോടിയേരിക്ക് ഉള്ളത്. അത്കൊണ്ട് തന്നെ ബിനീഷുമായി അടുത്ത ബന്ധം പുലർത്തുന്നവർ ഈ ഡി യുടെ നിരീക്ഷണത്തിലായിരിക്കും. മയക്കുമരുന്ന് കേസ് കൂടാതെ പണമിടപാട്, സാമ്പത്തിക സ്രോതസ്സ് എന്നിവയിൽ സംശയമുള്ള സിനിമ പ്രവർത്തകരും ഈ കൂട്ടത്തിൽ ഉണ്ട്. നേരത്തെ പിടിയിലായ മുഹമ്മദ്‌ അനൂപിൽ നിന്നും നിർണായക തെളിവുകളാണ് ലഭിച്ചത്. ബിനീഷ് തന്റെ ബോസ്സ് ആണെന്നാണ് അനൂപ് പറഞ്ഞത്.

മലയാള സിനിമ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികളിൽ ഒരാളുകൂടിയാണ് അനൂപ്. സിനിമ മേഖലയെ ലക്ഷ്യം വച്ചു മയക്കുമരുന്ന് ശൃംഖല കൊച്ചിയിൽ വ്യാപിച്ചിരുന്നതായി നേരത്തെ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ കണ്ടെത്തിയിരുന്നു. സിനിമ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന മയക്കുമരുന്ന് കേസുകൾ ഒന്നുകൂടി പരിശോധിക്കുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ. ഇവരിൽ ആർകെങ്കിലും ബിനീഷുമായോ അനൂപുമായോ ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ലോക്കഡോൺ സമയത്താണ് കൂടുതലും താരങ്ങൾ മയക്കുമരുന്ന് സംഘങ്ങളെ ആശ്രയിച്ചിരുന്നത്. കന്നഡ സിനിമ മേഖലയിലെ നടിമാരുടെ ഡ്രഗ്സ് ഉപയോഗം പോലെ മലയാള നായികമാർക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കും. മലയാള സിനിമയിലെ പല വമ്പന്മാരും നാർക്കോട്ടിക് ബ്യുറോയുടെ അന്വേഷണ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ട് എന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു