ഓൺലൈൻ വഴി എഗ്ഗ് ബിറ്റർ ഓർഡർ ചെയ്തു കയ്യിൽ കിട്ടിയത് കുറച്ച് കല്ലും കാർഡ് ബോർഡും

ഓൺലൈൻ വഴി എഗ്ഗ് ബിറ്റർ ഓർഡർ ചെയ്ത ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഒരു കല്ലും കുറച്ചു കാർഡ്ബോർഡ് കഷ്ണങ്ങളും. ക്രിസ്തുമസിന് കേക്ക് ഉണ്ടാക്കാനായി മുട്ട പതപ്പിക്കാനായാണ് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംഎസ്ടി കോടതിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ ഒരുമിച്ച് എഗ്ഗ് ബീറ്റർ ഓർഡർ ചെയ്തത്. 4 എണ്ണം ഓർഡർ ചെയ്തു 2241രൂപയും ആയി.

എന്നാൽ സാധനം കയ്യിൽ കിട്ടിയ ശേഷം പണം നൽകുന്ന സംവിധാനമാണ് ഇവർ ഉപയോഗിച്ചത്. ഡെലിവറി ബോയ് സാധനം കൈമാറിയപ്പോൾ ബോക്സിനു ഭാരക്കുറവും കുലുക്കവും ശ്രദ്ധിച്ച ജീവനക്കാർ ബോക്സ്‌ തുറന്നു നോക്കിയതിനു ശേഷം പണം നൽകാം എന്ന ധാരണയിൽ ബോക്സ്‌ തുറന്നപ്പോഴാണ് കല്ലും കാർഡ്ബോർഡ് കഷ്ണങ്ങളും കണ്ടത്. ഇതോടെ സാധനം മടക്കി അയക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു