പുരുഷന്റെ കടമകൾ നിറവേറ്റിക്കൊടുക്കാൻ തനിക്കു ആവുമായിരുന്നില്ല അത്കൊണ്ട് തന്നെ ഫൈറൂന്നിസക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം താൻ തടഞ്ഞതുമില്ല

സജന ഷാജി എന്ന ട്രാൻസ്ജെൻഡറെ മലയാളി മറന്നു കാണില്ല. ഉപജീവനം മാർഗത്തിനായി നടത്തികൊണ്ടിരിക്കുന്ന ബിരിയാണി കച്ചവടം മുടങ്ങിയതും അതിനെ തുടർന്ന് സജന ആത്മഹത്യക് ശ്രമിച്ചതും അതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന വിവാദങ്ങളും എല്ലാം വൻ ജന ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. അതിനിടയിൽ സജന തന്നെ വിവാഹം ചെയ്തു വഞ്ചിച്ചു എന്ന് പറഞ്ഞു ഒരു സ്ത്രീയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ആത്മഹത്യാ ശ്രമത്തിൽ ആശുപത്രിയിലായിരുന്ന സജന ഡിസ്ചാർജ് ആയി വീണ്ടും തന്റെ ബിരിയാണി കച്ചവടം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തനിക്ക് നേരെയുണ്ടായ എല്ലാ വിവാദങ്ങൾക്കും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് സജന ഷാജി ഇപ്പോൾ. ഒരു സ്ത്രീയെ വിവാഹം കഴിച്ചു സ്വർണവും പണവും തട്ടിയെടുത്ത് വഞ്ചിച്ചു.

നിരപരാധിയായ കച്ചവടക്കാരനെ കള്ളക്കേസിൽ കുടുക്കി. ജനങ്ങളെ പറ്റിച്ചു ലക്ഷങ്ങൾ കൈക്കലാക്കി തുടങ്ങിയ വിവാദങ്ങൾക്കൊക്കെയാണ് സജന മറുപടി നൽകിയത്. സജനയുടെ മുൻഭാര്യ എന്ന് അവകാശപ്പെടുന്ന ഫൈറൂന്നിസ എന്ന യുവതിയാണ് സജ്നക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ഇരുപത്തിയാറാം വയസിലാണ് താൻ യുവതിയെ വിവാഹം കഴിച്ചത് എന്ന് സജന വെളിപ്പെടുത്തി. വിവാഹം വേണ്ട എന്ന് താൻ പറഞ്ഞപ്പോൾ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം നടന്നു. വിവാഹം നടക്കുന്ന സമയത്ത് ഫൈറൂന്നിസക്ക് മറ്റൊരാളുമായി പ്രണയം ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷം തങ്ങൾ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറി. അവിടെ രണ്ടു മുറികളിലായിട്ടാണ് രണ്ടുപേരും താമസിച്ചത്. ഫൈറൂന്നിസയെ ഉപേക്ഷിച്ചു വന്നപ്പോൾ ഒരു ഐസ്ക്രീം കമ്പനി ജീവിത മാർഗത്തിനായി കൊടുത്തിരുന്നു. ഒരു പുരുഷന്റെ കടമകൾ നിറവേറ്റിക്കൊടുക്കാൻ തനിക്കു ആവുമായിരുന്നില്ല അത്കൊണ്ട് തന്നെ ഫൈറൂന്നിസക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം താൻ തടഞ്ഞതുമില്ല.

ഇന്ന് അവളുടെ കുട്ടിക്ക് ഒന്നര വയസു പ്രായമുണ്ട്. പുരുഷ ലിംഗം ഉണ്ടായിരുന്നെങ്കിലും സ്ത്രീയുടെ മനസായിരുന്നു തനിക്ക്. സ്ത്രീയായി ജീവിക്കാനായിരുന്നു തനിക്കു ആഗ്രഹമുണ്ടായിരുന്നത്. അത്കൊണ്ട് തന്നെ ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുമായിരുന്നില്ല. 2019ൽ ഭാര്യ എന്ന് അവകാശപ്പെടുന്ന സ്ത്രീ എത്താതിരുന്നത് മൂലം തങ്ങളുടെ വിവാഹമോചന കേസ് തള്ളിപ്പോയിരുന്നു. സമൂഹം ആണും പെണ്ണും കെട്ടവനെന്നു വിളിക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്. അന്ന് നടന്ന സംഭവത്തിനു ശേഷം എല്ലാവരുടെയും സഹായമായി 20000രൂപ തന്റെ അക്കൗണ്ടിൽ ഉണ്ട്. അത് ആവശ്യമുള്ള അർഹരായ ആർക്കുവേണമെങ്കിലും കൊടുക്കാൻ തയ്യാറാണ്. തനിക്ക് ആ കാശ് വേണ്ട. താൻ വീണ്ടും ബിരിയാണി കച്ചവടത്തിന് ഇറങ്ങുകയാണ് എല്ലാവരും ബിരിയാണി വാങ്ങി സഹായിച്ചാൽ മാത്രം മതി എന്നുമാണ് സജന ഷാജി പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു