മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടി കരഞ്ഞു ഭാര്യ; ബിനീഷ് പാവമാണെന്നും ഡോൺ അല്ലെന്നും ഭാര്യ

ലഹരിമരുന്ന് കേസിൽ എൻഫോഴ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘം പരിശോധന നടത്തി. വീട്ടിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് വിവരം. അതേസമയം വീട്ടിലെ എൻഫോഴ്‌മെന്റ് റൈഡിനു ശേഷം ബിനീഷ് കോടിയേരിയുടെ ഭാര്യ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടി കരഞ്ഞു. ബിനീഷ് പാവമാണെന്നും ഡോൺ അല്ലെന്നും കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്നുമാണ് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തന്നെ ചില രേഖകളിൽ ഒപ്പിട്ടുവാൻ നിർബന്ധിച്ചതായും ബിനീഷിന്റെ ഭാര്യ വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ടുള്ള രേഖകൾ പിടിച്ചെടുത്തു ഇതിനെ തുടർന്ന് വീട്ടുകാരുമായി സംഘർഷമുണ്ടായി. എൻഫോഴ്‌സ്‌മെന്റ് സംഘം മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് കോടിയേരിയുടെ ഭാര്യ പോലീസിൽ പരാതി നൽകി.

അഭിപ്രായം രേഖപ്പെടുത്തു