തീർത്ഥാടനത്തിന്റെ പേരിൽ പാസ്റ്റർ മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി ഒളിച്ചോടി

തീർത്ഥാടനത്തിന്റെ പേരും പറഞ്ഞു കറുകച്ചാൽ വാഴുർകാനത്തിന് സമീപം 57കാരനായ പാസ്റ്റർ മകളുടെ പ്രായമുള്ള യുവതിയുമായി ഒളിച്ചോടി. രണ്ടുമാസത്തേക്ക് ഒരു തീർത്ഥാടന യാത്ര പോവുന്നു എന്ന് അന്വേഷിക്കണ്ട ഫോണിലും വിളിക്കണ്ട എന്ന ഒരു കത്തും എഴുതി വച്ചാണ് പാസ്റ്ററുടെ ഒളിച്ചോട്ടം. കത്ത് കിട്ടിയ ബന്ധുക്കൾ ഈ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പാസ്റ്ററുടെ ഫോൺ ട്രേസ് ചെയ്തപ്പോൾ ഫോൺ ലൊകേഷൻ മുണ്ടക്കയം എന്ന് കാണിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് മുണ്ടക്കയം പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു. മുണ്ടക്കയം ഏരിയയിൽ ഉള്ള മുഴുവൻ സി സി ടി വി പരിശോധിക്കുന്നതിനിടയിൽ മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു യുവതിയെ കാണാനില്ല എന്ന പരാതി ലഭിച്ചു.

രണ്ടുപേരുടെയും മിസ്സിംഗ്‌ കേസ് അന്വേഷിച്ചപ്പോഴാണ് പാസ്റ്ററുടെ തീർത്ഥാടനം യുവതിയുടെ കൂടെയാണെന്ന് മനസിലായത്. വിവാഹിതരായ രണ്ട് മക്കളുള്ള ആളാണ് പാസ്റ്റർ. ഇയാളുടെ ഭാര്യ വിദേശത്താണ്. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. ജോലി ചെയ്യുന്നതിനിടയിലും ഹെഡ്‍ഫോൺ ചെവിയിൽ വച്ചാണ് ഇയാളുടെ നടപ്പ്. ചോദിച്ചാൽ പ്രാർത്ഥിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ സമയങ്ങളിൽ എല്ലാം ഇയാൾ യുവതിയുമായി സംസാരത്തിലായിരുന്നു. ഫേസ്ബുക് വഴി പരിചയപ്പെട്ട യുവതിയുമായി ചാറ്റിങ്ങും ഫോൺ വിളികളുമായി ബന്ധം വളർന്നു. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയപ്പോൾ ഇതിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചു. ഇരുവർക്കുമായി പോലീസ് അന്വേഷണം ആരംഭിച്ചു.

അഭിപ്രായം രേഖപ്പെടുത്തു