സ്ഥലക്കച്ചവടത്തിന്റെ കാര്യം പറഞ്ഞ് ഡോക്ടറെ വിളിപ്പിച്ചു നഗ്നനാക്കി യുവതിക്കൊപ്പം ചിത്രങ്ങളെടുത്ത്‌ ഭീഷണിപ്പെടുത്തിയ സംഘം പിടിയിൽ

എറണാകുളം : കളമശ്ശേരി കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തുന്ന യുവതി അടങ്ങുന്ന സംഘം പോലീസ് പിടിയിൽ. കളമശ്ശേരി സ്വദേശിയായ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് സംഘം പോലീസ് പിടിയിലായത്. നായരമ്പലം സ്വദേശിനി അനുപമ രഞ്ചിത്ത്,മരട് സ്വദേശി റോഷിൻ,വാഴക്കുളം സ്വദേശി ജംഷാദ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ട് പ്രതികൾ ഒളിവിലാണ്.

കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ർ ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ഥലക്കച്ചവടത്തിന്റെ കാര്യം പറഞ്ഞ് ഒളിവിൽ കഴിയുന്ന മുഹമ്മദ് അജ്‌മൽ ഡോക്ടറെ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് മറ്റുള്ള പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തി നഗ്നനാക്കുകയും അനുപയോടൊപ്പം നിർത്തി ഫോട്ടോ എടുക്കുകയുമായിരുന്നു. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവിശ്യപെടുകയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു