ബിലീവേഴ്‌സ് ആസ്ഥാനത്ത് നിന്ന് നിരോധിച്ച നോട്ടുകൾ ഉൾപ്പെടെ 13 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

തിരുവല്ല : ബിലീവേഴ്‌സ് ആസ്ഥാനത്ത് ആദായ വകുപ്പ് നടത്തിയ റെയ്‌ഡിൽ പതിമൂന്ന് കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ഇന്നലെ നടന്ന റെയിഡിലാണ് നിരോധിച്ച നോട്ടുകളടക്കമുള്ള കള്ളപ്പണം പിടികൂടിയത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ നിരവധി ട്രസ്റ്റുകൾ രൂപീകരിച്ച് വിദേശ സഹായം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. വിദേശ ഫണ്ടുകൾ റിയൽഎസ്റ്റേറ്റ് ബിസിനസുകൾക്ക് വകമാറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന റെയിഡിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. 11 കോടി രൂപയുടെ കണക്കിൽ പെടാത്ത പണത്തിന് പുറമെ 2 കോടി രൂപയുടെ നിരോധിച്ച നോട്ടുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. വിശദമായ പരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുമെന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു