എൽഡിഎഫ് ന് അനൂകൂല രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; നടക്കാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് നെ സംബന്ധിച്ച് അനൂകൂല രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞതവണ നേടിയതിനേക്കാൾ മികച്ച വിജയമാകും എൽഡിഎഫ് മുന്നണി നേടുകയെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വികസനമാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ ഉയർത്തി കാട്ടുന്നതെന്നും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും എൽഡിഎഫ് ന് അനുകൂലമകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രവർത്തിക്കുന്നത് ഭരണഘടനയ്ക്ക് അനുസരിച്ചല്ല പകരം ആർഎസ്എസ് ഭരണഘടനയ്ക്ക് അടിമപ്പെട്ടാണെന്നും മനുസ്മ്രിതി നടപ്പിലാക്കാനാണ് അവരുടെ ശ്രമമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗവണ്മെന്റ് ക്ഷേത്ര നിർമ്മാണം തന്നെ ഏറ്റെടുക്കുന്ന സ്ഥിതിയിലാണ്. പൗരത്വ റജിസ്റ്റർ തയ്യാറാക്കാനുള്ള ശ്രമം ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു