പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസ്

ഇടുക്കി : നരിയംപറയിൽ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ആത്മഹത്യാ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിച്ചത്. പ്രതിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ഫ്ളക്സിലും പെൺകുട്ടിയുടെ ചിത്രമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഫ്ളക്സ് സ്ഥാപിച്ചവർക്കെതിരെയും പോലീസ് കേസെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു