പ്രോട്ടോകോൾ വിഭാഗത്തിൽ തീ പിടിച്ച സംഭവം ; ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് വിഭാഗം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീ പിടിക്കുകയും ഫയലുകൾ കത്തിയ സംഭവത്തിൽ ഷോർട്ട് സർക്യൂട്ട് നടന്നതായി കണ്ടെത്താനായില്ലെന്ന് ഫോറൻസിക്ക് അന്വേഷണ സംഘം കോടതിയിൽ. ഫോറൻസിക് വിഭാഗം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

തീ പിടുത്തം നടന്ന സ്ഥലത്ത് നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വര്ണക്കള്ളക്കടത്ത് കേസ് നടക്കുന്ന സമയത്തായിരുന്നു സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമെന്നായിരുന്നു അന്ന് സർക്കാരിന്റെ വാദം.