രാത്രി കാണണമെന്ന് കാമുകി ; ഗൂഗിൾ മാപ്പ് നോക്കി രാത്രി തന്നെ കാമുകിയുടെ വീട്ടിലേക്ക് പുറപ്പെട്ട കാമുകൻ എത്തിയത് പോലീസ് സ്റ്റേഷനിൽ

അർദ്ധരാത്രിയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട കാമുകൻ ഒടുക്കം എത്തിയത് പോലീസിന്റെ കയ്യിലേക്ക്. കാമുകിയായ പതിനാറുകാരി ആഗ്രഹം പ്രകടിപ്പിച്ചത് മൂലം കാമുകിയെ കാണാനായി ബൈക്കിൽ അർധരാത്രി നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ടു. പെൺകുട്ടി കൊടുത്ത ഗൂഗിൾ മാപ് ലൊക്കേഷൻ വച്ചാണ് കാമുകൻ യാത്ര തുടങ്ങിയത്. ലൊക്കേഷൻ മനസിലാക്കി യുവാവ് പയ്യന്നൂരിലെ ഒളവറയിൽ എത്തി. എന്നാൽ പിന്നീടങ്ങോട്ട് പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിക്കാതെ ആകെ കുഴങ്ങി നിൽക്കുകയായിരുന്നു പയ്യൻ . അതിനിടയിലാണ് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പയ്യന്നൂർ എസ് ഐ രാജീവനും സംഘവും പയ്യനെ കാണുന്നത്.

പോലീസിനെ കണ്ടതോടെ കാമുകൻ ആകെ പരിഭ്രാന്തനായി. പോലീസ് എത്തി കാര്യങ്ങൾ തിരക്കി. പാതിരാത്രിക്ക് നീലേശ്വരത്തുകാരാണ് പയ്യന്നൂരിൽ എന്താ പരിപാടി എന്ന് ചോദിച്ച പോലീസുകാരോട് ബന്ധുവിന്റെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞു. എന്നാൽ പോലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യം കാരണം പേടിച്ചുപോയ കാമുകൻ എല്ലാ സത്യവും തുറന്നു പറഞ്ഞു. ഇതുവരെ തങ്ങൾ ഇരുവരും നേരിട്ട് കണ്ടിട്ടില്ല എന്നും കാമുകി ആവശ്യപ്പെട്ടത് പ്രകാരം വന്നതാണെന്നും പയ്യൻ പറഞ്ഞു. കാമുകനെയും കൊണ്ട് പോലീസ് സ്റ്റേഷനിലെക്ക് പോയി. ഇതിനിടയിൽ കാമുകന്റെ ഫോണിലേക്ക് കാമുകിയുടെ കാൾ. കാൾ അറ്റൻഡ് ചെയ്തതാകട്ടെ പോലീസും.

താൻ കാത്തിരിക്കുകയാണെന്നും എവിടെയെത്തി എന്നറിയാനുമായിരുന്നു കാമുകി വിളിച്ചത്. മറുപടിയൊന്നും കൊടുക്കാതെ പോലീസ് ഫോൺ കട്ട് ചെയ്തു. ഏറെ നേരത്തെ ഉപദേശത്തിന് ശേഷം പയ്യനെ വീട്ടിലേക്കു തിരിച്ചയച്ചു. പയ്യന്റെ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറയുകയും ചെയ്തു. പോലീസ് വാങ്ങിവെച്ച കാമുകന്റെ ഫോൺ സെർച്ച്‌ ചെയ്തപ്പോൾ ഇരുവരും മണിക്കൂറുകൾ ഫോണിൽ സംസാരിക്കാറുണ്ട് എന്ന് മനസിലായി