റോഡ് നിർമാണത്തിനിടെ ഹിറ്റാച്ചി കയറി മലമ്പാമ്പ് ചത്തു ഡ്രൈവർ അറസ്റ്റിൽ

തൃശൂർ : റോഡ് നിർമാണത്തിനിടെ ഹിറ്റാച്ചി കയറി മലമ്പാമ്പ് ചത്തു ഡ്രൈവർ അറസ്റ്റിൽ. അന്യസംസ്ഥാന തൊഴിലാളിയായ ഹിറ്റാച്ചി ഡ്രൈവർ നൂർ അമീനാണ് അറസ്റ്റിലായത്. മണ്ണൂത്തി വടക്കാഞ്ചേരി ആറുവരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് നൂർ അമീൻ ഓപ്പറേറ്റ് ചെയ്ത ഹിറ്റാച്ചി മലമ്പാമ്പിന്റെ ദേഹത്ത് കയറിയത്.

വനം വകുപ്പ് വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് നൂർ അമീനെ അറസ്റ്റ് ചെയ്തത്. ഷെഡ്യുൾ ഒന്നിൽ പെടുന്ന ജീവി ആയതിനാൽ ഏഴ് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.