കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കോഴിക്കോട് : ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്.

ഡോക്ടറെ കാണിക്കാൻ ആണെന്ന് കള്ളം പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും ആശുപത്രിയുടെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി നേരത്തെ ഇയാൾക്കെതിരെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു രജിസ്റ്ററിലെ മൊബൈൽ നമ്പർ ശേഖരിച്ച് ശല്യപ്പെടുത്തിയിരുന്നതായാണ് നേരത്തെ നൽകിയ പരാതി.