ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ സ്വദേശി സിജോയാണ് പോലീസ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

വൈപ്പിനിലേക്ക്‌ വിളിച്ച് വരുത്തിയാണ് യുവാവ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് പോലീസിൽ പരാതിപ്പെട്ടത്.