നടിയെ ആക്രമിച്ച സംഭവം ; കെബി ഗണേഷ് കുമാർ എംഎൽഎ യുടെ ഓഫീസ് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു

കെബി ഗണേഷ് കുമാർ എംഎൽഎ യുടെ ഓഫീസ് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കാസർഗോഡ് പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പു സാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപെട്ട്ത്തിയതിനാണ് പ്രദീപ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. കാസർഗോഡ് സ്വദേശി വിപിൻലാലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.