ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

തിരുവനന്തപുരം: വെള്ളിയാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാവണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റിന്റെ നിർദേശം. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകുന്നത്.

നേരത്തെ കോവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കോവിഡ് ഫലം ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. സ്വപനയുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ശേഷം രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും.