മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആശുപത്രിയിൽ ; ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

തിരുവനന്തപുരം : എൻഫോഴ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വീണ്ടും ആശുപത്രിയിൽ. കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സിഎം രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ എൻഫോഴ്‌മെന്റ്റ് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്കിയപ്പോഴും കോവിഡ് ബാധിതനായി ആശുപത്രിയിലായിരുന്നു സിഎം രവീന്ദ്രൻ.

കോവിഡ് റിസൾട്ട് വന്നതിന് ശേഷം എൻഫോഴ്‌മെന്റ് ചോദ്യം ചെയ്യലിനായി ഹാജരാവാൻ നോട്ടീസ് നൽകിയതിന് തൊട്ട് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎം രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു