മുഖ്യമന്ത്രി സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് വലിയ അഴിമതി നടന്നതു കൊണ്ടാണ്. ഭരണഘടനയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നതെന്നും കെ സുരേന്ദ്രൻ.

പ്രതിപക്ഷം ഇതുവരെ ഉന്നയിക്കാത്ത കാര്യങ്ങൾ പിണറായി വിജയൻ പറയുന്നത് പരിഹാസ്യമാണ്. കരടിലില്ലാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയിൽ വെക്കേണ്ട സി.എ.ജി റിപ്പോർട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കിൽ അത് സത്യപ്രതിജ്ഞാലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗിൽ പ്രശ്നമില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണെന്നും കെ സുരേന്ദ്രൻ.

അഭിപ്രായം രേഖപ്പെടുത്തു