ബിജെപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുല്ലപ്പിള്ളി രാമചന്ദ്രൻ

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്ഥികളെകൊണ്ടും, തിരഞ്ഞെടുപ്പ് പോസ്റ്റർ തുടങ്ങിയ കാര്യങ്ങൾ ഒക്കെ കൊണ്ട് വ്യത്യസ്തമാണ്. അതുപോലെതന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത് സ്ഥാനാർത്ഥികളുടെ പേരുകളാണ്. 2020 വർഷത്തെ ആകെപ്പാടെ പിടിച്ചുലച്ച കൊറോണ എന്ന മഹാമാരിയുടെ പേരിൽ പോലും സ്ഥാനാർഥി ഉണ്ടെന്നുള്ളത് മലയാളികൾക്ക് പുതുമയായിരുന്നു. ഇപ്പോഴിതാ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ അതേ പേരിൽ നിന്നും ഒരു മത്സരാർത്ഥി കൂടിയുണ്ട്. തൃപ്പൂണിത്തുറ 48വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് കക്ഷി. മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നാണ് സ്ഥാനാർത്ഥിയുടെ പേര്. പെട്ടെന്ന് കേൾക്കുമ്പോൾ ആർക്കായാലും ഒരു കൺഫ്യൂഷൻ ഉണ്ടാകും.

കെപിസിസി പ്രസിഡന്റ്‌ എങ്ങനെ ബിജെപി സ്ഥാനാർഥി ആയി എന്ന്. അത്രയ്ക്കും സാമ്യമുണ്ട് രണ്ടുപേരുടെയും പേരുകൾക്ക്. എന്നാൽ ഈ സാമ്യത വിജയത്തിനു ഗുണം ചെയ്യുമോ എന്ന് കണ്ടറിയാം എന്നാണ് നാട്ടുകാർ പറയുന്നത്. മറ്റൊരു കാര്യം എന്ന് പറയുന്നത് ബിജെപി സ്ഥാനാർഥിയായ ഇദ്ദേഹം നേരത്തെ കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്നു എന്നുള്ളതാണ്. കോൺഗ്രസ്‌ പാർട്ടി ഒരു നാഥനില്ലാ കളരി ആയെന്നും അവിടെ തുടരുന്നത് ആത്മഹത്യക്ക് തുല്യമാണെന്നും പറഞ്ഞാണ് ഇദ്ദേഹം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. പാർട്ടി മാറിയെങ്കിലും വോട്ടർമാരുടെ കാര്യത്തിൽ പേടി ഇല്ല ഇതിനുമുൻപ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് എന്ന് രാമചന്ദ്രൻ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു