വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വധു താലി ഊരി വരന് നൽകി കാമുകനൊപ്പം പോയി

തൃശൂർ : വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകും വഴി നവവധു കാമുകനൊപ്പം പോയി. തൃശൂർ ദേശമംഗലത്താണ് സംഭവം നടന്നത്. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതിയുടെ കാമുകനും സംഘവും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി തടഞ്ഞ് യുവതിയെ കൊണ്ട് പോയത്.

വരന്റെ കയ്യിൽ താലിമാല ഊരി കൊടുത്തതിന് ശേഷമാണ് യുവതി കാമുകനൊപ്പം പോയത്. തുടർന്ന് യുവാവിന്റെ പരാതിയിൽ കാമുകനെയും യുവതിയെയും പോലീസ് വിളിപ്പിക്കുകയും പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ യുവതിയെ കാമുകന്റെ കുടുംബത്തോടൊപ്പം വിടാൻ തീരുമാനിക്കുകയുമായിരുന്നു. വരന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി.

അഭിപ്രായം രേഖപ്പെടുത്തു