മുൻ മന്ത്രി എപി അനിൽ കുമാറിനെതിരായ പീഡനക്കേസിലെ പരാതിക്കാരി രഹസ്യമൊഴി നൽകാൻ എത്തിയില്ല

കൊച്ചി : മുൻ മന്ത്രി എപി അനിൽ കുമാറിനെതിരായ പീഡനക്കേസിലെ പരാതിക്കാരി രഹസ്യമൊഴി നൽകാൻ എത്തിയില്ല. പണിമുടക്കായതിനാൽ കോടതിയിൽ ഹാജരാവാൻ സാധിക്കില്ലെന്ന് പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

സോളാർ പദ്ധതിയുമായി മന്ത്രി അനിൽകുമാറിനെ അബന്ധപെട്ടപ്പോൾ അനിൽകുമാർ യുവതിയെ നിരവധി തവണ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെയതായാണ് പരാതിയിൽ പറയുന്നത്. പീഡിപ്പിച്ചെന്ന് പറയുന്ന കൊച്ചിയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.