പാകിസ്ഥാനിൽ നിന്നും കന്യകുമാരിയിലെത്തിച്ച ആയുധങ്ങളും ലഹരിമരുന്നും കോസ്റ്റ് ഗാർഡ് പിടിച്ചു

കന്യാകുമാരി: പാകിസ്ഥാനിൽ നിന്നും കന്യകുമാരിയിലെത്തിച്ച ആയുധങ്ങളും ലഹരിമരുന്നും കോസ്റ്റ്ഗാർഡ് പിടികൂടി. ശ്രീലങ്കൻ ബോട്ടിൽ നിന്നുമാണ് ആയുധവും ലഹരിമരുന്നും പിടികൂടിയത്.

പാകിസ്താനിലെ കറാച്ചിയിൽ നിന്നുമാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് 6 ശ്രീലങ്കൻ സ്വദേശികളെ കോസ്റ്റ് ഗാർഡ് ചോദ്യം ചെയ്തു വരുന്നു.