പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു

മലപ്പുറം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു. പതിമൂന്ന് പേരടങ്ങുന്ന പ്രതികളെയാണ് റിമാൻഡ് ചെയ്തത്. പാണ്ടിക്കാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തത്.

വർഷങ്ങളായി പ്രതികൾ പീഡിപ്പിക്കുന്നതായി പെൺകുട്ടി തന്നെയാണ് മൊഴി നൽകിയത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ നടത്തിയ കൗണ്സലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തായത്.

അഭിപ്രായം രേഖപ്പെടുത്തു