ഒന്ന് തൊട്ടാൽ അടർന്ന് വീഴുന്ന ചുമർ ; വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത പുതിയ സ്‌കൂൾ കെട്ടിടത്തിനെതിരെ നാട്ടുകാർ

തൃശൂർ : വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത സ്‌കൂൾ കെട്ടിടം നിർമ്മിച്ചതിൽ അഴിമതിയെന്ന് ആരോപണം. പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ചുമരുകൾ അടർന്ന് വീഴുന്നതും മഴ പെയ്താൽ ചോർന്ന് ഒലിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് അഴിമതി ആരോപണം ഉയർന്നത്.

കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതോടെ സ്‌കൂൾ അധികൃതർ കരാറു കാരനോട് നിർമ്മാണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. പുതുക്കാട് ചെമ്പുച്ചിറ ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടമാണ് വിവാദമായിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു