മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന സംശയം ; സാംസങ്,ഓപ്പോ,വാൻഹേസൻ ഷോറൂമുകളിൽ റൈഡ്

കോഴിക്കോട് : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന സംശയം കഴിഞ്ഞ ദിവസം വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്‌മെന്റ് റൈഡ് നടത്തി. സാംസങ്,ഓപ്പോ,വാൻഹേസൻ എന്നീ സ്ഥാപനങ്ങളിലാണ് റൈഡ് നടന്നത്. സിഎം രവീന്ദ്രന് ഈ സ്ഥാപനങ്ങളിൽ നിക്ഷേപം ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.

പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ തേടിയതെന്നും ആവിശ്യം വന്നാൽ വിശദമായ പരിശോധന നടത്തുമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലിനായി ഹാജരാകാൻ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സിഎം രവീന്ദ്രൻ ആരോഗ്യപ്രശ്ങ്ങൾ ചൂണ്ടി കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാത്തത് തന്ത്രമാണെന്ന് എൻഫോഴ്‌മെന്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു