കരുവാരകുണ്ട് : മതത്തിന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട മധ്യവയസ്കനെകൊണ്ട് മാപ്പ് പറയിച്ച് സിപിഎം പ്രവർത്തകർ. കരുവാരകുണ്ടിലെ സിപിഐഎം സ്ഥാനാർഥി അറുമുഖൻ ഹിന്ദുവാണെന്നും അതുകൊണ്ട് അയാൾക്ക് വോട്ട് നൽകാതെ മുസ്ലിം സ്ഥാനാർത്ഥിക്ക് വോട്ട് നൽകണമെന്നും ഇയാൾ ആവശ്യപെട്ടു.
ഇത് ശ്രദ്ധയിൽപെട്ട സിപിഎം പ്രവർത്തകർ ഇയാളുടെ വീട്ടിൽ സംഘമായെത്തി മാപ്പ് പറയിപ്പിക്കുകയായിരുന്നു. ഇയാൾ എതിർ സ്ഥാനാർത്ഥിയുടെ ബന്ധുവാണെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വൈറലായി.
അഭിപ്രായം രേഖപ്പെടുത്തു