ഇനി ശബരിമലയിൽ പോകില്ല, ശബരിമലയിൽ കയറിയത്തിൽ കുറ്റബോധം ഇല്ലെന്നും ബിന്ദു അമ്മിണി

കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണിക്കെതിരെ ഉണ്ടായ വധ ഭീഷണിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതി. ബിന്ദു അമ്മിണി തന്നെയാണ് വാർത്താ സമ്മേളനത്തിലെ ഇക്കാര്യം അറിയിച്ചത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റുമായി നിരവധി ഭീഷണികളാണ് തനിക്കെതിരെ ഉണ്ടായതെന്നും ഇതിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ബിന്ദു അമ്മിണി പറയുന്നു. ശബരിമലയിൽ പോയതിൽ കുറ്റബോധമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.