മൃദദേഹം വീട്ടിനകത്ത് കുഴിച്ചിട്ട നിലയിൽ ; വീട്ടുടമ ഒളിവിൽ

തിരുവനന്തപുരം: പേപ്പാറയിൽ വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃദദേഹം കണ്ടെടുത്തു. വീട്ടുടമ ഒളിവിൽ.മീനാങ്കൽ സ്വദേശി മാധവന്റെ മൃദദേഹമാണ് സുഹൃത്തായ താജുദ്ധീന്റെ വീട്ടിനകത്ത് നിന്നും കണ്ടെത്തിയത്. വീട്ടിനകത്ത് നിന്നും ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തൊഴിലുറപ്പ് ജോലി ചെയ്യുന്നവരാണ് സംഭവം പോലീസിൽ അറിയിച്ചത്.

കൊല്ലപ്പെട്ട മാധവനും വീട്ടുടമ താജുദ്ധീനും സുഹൃത്തുക്കളായിരുന്നു താജുദ്ധീൻ നിരവധി തവണ വ്യാജ ചാരായം വറ്റിയതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ മർദ്ധിച്ച കേസിൽ മാധവൻ ഒളിവിൽ കഴിയുകയായിരുന്നു.