അപരന്മാരുടെ ശല്ല്യം എൽഡിഎഫ് സ്ഥാനാർഥി പേര് മാറ്റി ഗായത്രി നായരായി

സ്ഥാനാർത്ഥികളുടെ വോട്ട് വിഹിതം ചോർത്താനായി അപരന്മാർ മത്സരാര്ഥികളായി നിൽക്കാറുണ്ട്. എന്നാൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥികളുടെ പേര് കൂടി ചോർത്തിയിരിക്കുകയാണ് അപരന്മാർ. അപരന്മാർ കാരണം സ്വന്തം പേര് വരെ മാറ്റിയിരിക്കുകയാണ് വഞ്ചിയൂർ ഡിവിഷനിലെ സ്ഥാനാർത്ഥികൾ. വഞ്ചിയൂർ വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി ഗായത്രി ബാബു തന്റെ പെര് മാറ്റി പറയുന്ന തിരക്കിലാണ്. ഗായത്രി ബാബു എന്ന പേരിൽ അപരൻ വന്നതോടെയാണ് പേര് മാറ്റേണ്ട ഗതികേട് സ്ഥാനാർത്ഥിക്ക് ഉണ്ടായത്.

ഗായത്രി ബാബു ഇപ്പോൾ ഗായത്രി എസ് നായർ ആണ്. സാമുദായിക വോട്ട് ലക്ഷ്യം വച്ചുകൊണ്ടാണ് ഇങ്ങനെ എന്ന് വിചാരിച്ചാൽ തെറ്റി. ഇലക്ഷന് കമ്മീഷൻ തന്നെയാണ് പേര് മാറ്റാൻ നിർദേശിച്ചത്. അതേ വാർഡിലെ ബിജെപി സ്ഥാനാർഥിയായ ജയലക്ഷ്മി മകളുടെ പേരിലാണ് ഇനി മുതൽ വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്. അപരന്മാരായി രണ്ട് ജയലക്ഷിമാർ വന്നതോടെയാണ് ഈ പേര് മാറ്റം. എന്നാൽ കോൺഗ്രസ്‌ സ്ഥാനാർഥിക് അപരന്മാർ ഉണ്ടെങ്കിലും പേര് മാറ്റേണ്ട ഗതികേട് വന്നിട്ടില്ല. എന്നാൽ സാമുദായിക വോട്ട് ലക്‌ഷ്യം വച്ചാണ് പേര് മാറ്റാമെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം