കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു, നാല് പേരുടെ നില ഗുരുതരം

കൊച്ചി : കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

അപകടത്തിൽ 26 യാത്രക്കാർക്ക് പരിക്കേറ്റു 4 പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

അഭിപ്രായം രേഖപ്പെടുത്തു