ക്രിസ്തുമസ് കിറ്റ് ഈ മാസം മുതൽ വിതരണം ചെയ്യും

സംസ്ഥാന സർക്കാരിന്റെ സൗജന്യ ക്രിസ്തുമസ് കിറ്റ് ഈ മാസം മുതൽ വിതരണം ചെയ്യും. കിറ്റിൽ 11 ഇനങ്ങലാണ് കിറ്റിലുണ്ടാവുക. പഞ്ചസാര,കടല,ഗോതമ്പ്,വെളിച്ചെണ്ണ,മുളക്പൊടി,ചെറുപയർ,തുവരപ്പരിപ്പ്,തേയില ഉഴുന്ന്, എന്നിവയ്ക്ക് പുറമെ ഒരു തുണിസഞ്ചിയും, ഗാദിയുടെ മാസ്കും കിറ്റിലുണ്ടാകും. റേഷൻകടകൾ വഴി എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.

അതേസമയം ഓണത്തിന് വിതരണം ചെയ്ത കിറ്റിലെ ഉലപനങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇത്തവണ ശ്രദ്ധിച്ചാണ് സർക്കാർ കിറ്റ് വിതരണം നടത്തുക.