അബദ്ധം പറ്റിയതാണ് ; പ്രളയഫണ്ട് തട്ടിപ്പ് സിപിഐഎം നേതാവിനെ സംരക്ഷിക്കാൻ ശ്രമം

പ്രളയ ഫണ്ട് തട്ടിയെടുത്ത അയ്യനാട് സഹകരണബാങ്കിലെ ജീവനക്കാരനും സിപിഐഎം നേതാവുമായ അൻവറിനെ സംരക്ഷിക്കാൻ ശ്രമം. ബാങ്കിന്റെ പേരിലുള്ള അകൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് അൻവറിന്റെ അകൗണ്ടിലേക്ക് പണം മാറ്റിയതെന്നും പിഴവ് മനസിലായപ്പോൾ അൻവർ പണം തിരിച്ചടച്ചെന്നുമാണ് വിവരാവകാശം വഴി ചോദിച്ചതിന് സഹകരണ വകുപ്പ് മറുപടി നൽകിയത്.

ബാങ്ക് ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നുമാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. പൊതുപ്രവർത്തകൻ ഗിരീഷ് വിവരാവകാശം വഴി ചോദിച്ച ചോദ്യത്തിനാണ് സഹകരണ സംഘം മറുപടി നൽകിയത്.

സിപിഐഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിൽ നിന്നും പ്രളയ ദുരിതാശ്വാസത്തിനായി അനുവദിച്ച പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് സിപിഐഎം നേതാവായ അൻവർ തട്ടിയെടുത്തത്. ബാങ്കിന്റെ ഡയറക്ടറായ അൻവറിന്റെ ഭാര്യയാണ് തട്ടിപ്പിന് സഹായിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു