ഭിന്നശേഷിക്കാരിയായ അവളോടൊപ്പം ജീവിക്കാൻ വയ്യ ; ഉത്ര കേസിലെ മൊഴി ഞെട്ടിപ്പിക്കുന്നത്

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ വിചാരണ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. അഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. കേസിലെ മാപ്പ് സാക്ഷിയും സൂരജിന് പാമ്പിനെ വിറ്റ പാരിപ്പള്ളി സ്വദേശി സുരേഷിനെ ഇന്നലെ വിസ്തരിച്ചു.

അണലി പ്രസവിച്ചു അതിന്റെ കുഞ്ഞിനെ തിന്നാൻ മൂർഖനെ വേണമെന്ന് ആവിശ്യപെട്ടാണ് തന്റെ പക്കൽ നിന്നും സൂരജ് പാമ്പിനെ വാങ്ങിയതെന്ന് സുരേഷ് പറഞ്ഞു. ഉത്ര മരിച്ച വിവരം പത്രത്തിലൂടെയാണ് ആണ് അറിഞ്ഞതെന്നും. അറിഞ്ഞയുടനെ സൂരജിനെ വിളിച്ചപ്പോൾ മൊബൈൽ ഓഫ് ആയിരുന്നു. പിന്നീട് സൂരജ് മറ്റൊരു നമ്പറിൽ നിന്ന് തന്നെ വിളിച്ച് ഭാര്യ മരിച്ചെന്ന് അറിയിച്ചു. എന്തിനാ മിണ്ടാപ്രാണിയെ കൊണ്ട് മഹാപാപം ചെയ്തതെന്ന് താൻ ചോദിച്ചു അപ്പോൾ സൂരജ് പറഞ്ഞത് ഭിന്നശേഷിക്കാരിയായ ഭാര്യയോടൊപ്പം ജീവിക്കാൻ വയ്യാത്തത് കൊണ്ടാണെന്ന് പറഞ്ഞെന്നും സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു. സംഭവം പുറത്ത് പറയുരതെന്നും പറഞ്ഞാൽ കൊലക്കേസിൽ നിങ്ങളും പെടുമെന്നും സൂരജ് പറഞ്ഞതായി സുരേഷ്.

അഭിപ്രായം രേഖപ്പെടുത്തു