നാലാം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കേരളത്തിൽ ഒന്നാം ഭാര്യയെ കൊലപ്പെടുത്താനത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു

ഭാര്യയെ കൊലപ്പെടുത്തി തമിഴ് നാട്ടിൽ നിന്നും വന്ന് ഒളിവിൽ കഴിയുകയായിരുന്ന തൂത്തുക്കുടി സ്വദേശി കറുപ്പുസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം ഭാര്യയുടെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കറുപ്പ് സ്വാമി അറസ്റ്റിലായത്. തമിഴ് നാട്ടിൽ കൊല്ലപ്പെട്ടത് ഇയാളുടെ നാലാം ഭാര്യയാണെന്ന് പോലീസ് പറയുന്നു.

രണ്ടും മൂന്നും ഭാര്യമാരെ നേരത്തെ ഇയാൾ കൊലപ്പെടുത്തിയതായും ഒന്നാം ഭാര്യയെ കൊലപ്പെടുത്താനാണ് കേരളത്തിൽ എത്തിയതെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് പിടിക്കുന്നതിനിടയിൽ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പോലീസ്.