വീണ്ടും അടിച്ച് മാറ്റൽ ; ലൈഫ് മിഷൻ പദ്ധതി പരസ്യത്തിൽ അദ്വൈതാശ്രമം നിർമ്മിച്ച് നൽകിയ വീടും

കോഴിക്കോട് : ലൈഫ് മിഷൻ പദ്ധതിയിൽ പണിത വീട് എന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ നൽകിയ പരസ്യത്തിൽ കൊളത്തൂർ അദ്വൈദ ആശ്രമം നിർമിച്ച് നൽകിയ വീടിന്റെ ചിത്രങ്ങൾ. എളവനം സ്വദേശി ഗിരീഷിന്റെ വീടാണ് ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ചതെന്ന വ്യാജ പ്രചാരണം അത്തോളി ഗ്രാമപഞ്ചായത്ത് നടത്തുന്നത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതരാണ് അദ്വൈതാശ്രമം നിർമ്മിച്ച് നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്തത്.