ബുറെവി ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് കേരളത്തിലേക്ക് ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : മണിക്കൂറിൽ 85 കിലോമീറ്ററിൽ വീശിയടിക്കുന്ന ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയുടെ തീരത്ത് എത്തി. ഇന്ന് രാത്രിയോടെ കേരളാ തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ നാല് ജില്ലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്നും കാറ്റിന്റെ വേഗത 70 കിലോമീറ്ററായി കുറഞ്ഞായിരിക്കും വീശുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അഭിപ്രായം രേഖപ്പെടുത്തു