ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന യുവതി പ്രസവിച്ചു ; നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി സംഭവം നടുമങ്ങാട്

നെടുമങ്ങാട് : മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിന് പിറകിൽ കുഴിച്ച് മൂടിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നടുമങ്ങാട് സ്വദേശി വിജിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

വിജി വളരെ നാളായി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഒമ്പത് മാസം ഗർഭിണിയായ വിജിയുടെ വയർ കുറഞ്ഞത് കണ്ട് സംശയം തോന്നിയ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയതായി കണ്ടെത്തിയത്.