ഞാറയ്ക്കലിൽ അമ്മയെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം : ഞാറയ്ക്കലിൽ അമ്മയെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ കൂട്ടുങ്ങൽ ചിറയിൽ സുനിലിന്റെ ഭാര്യ വിനീത മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇളയ കുട്ടിക്ക് മൂന്നുമാസവും മറ്റു കുട്ടികൾക്ക് മൂന്നും നാലും വയസുമാണ് പ്രായം. വിനീതയെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ ആണെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.