ബോലോ തക്ബീർ ; പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയിഡ് നടത്തിയ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം

ദില്ലി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതിനിടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം. കരമന അഷ്‌റഫ്‌ മൗലവിയുടെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഈഡി ഉദ്യോഗസ്ഥർക്കെതിരെ ബോലോ തക്ബീർ മുദ്രവാക്യം വിളിച്ചാണ് അണികൾ പ്രതിഷേധിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയായ നസറുദ്ദീന്‍ എളമരം, ദേശീയ ചെയര്‍മാനായ ഒ.എം.എ സലാം, കരമന അറഷറഫ്, തുടങ്ങിയ മുതിർന്ന നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ നിന്നും ലഖുലേഖകളും, ലാപ്ടോപ്, പെൻഡ്രൈവ് തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.