തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഏല്ലാ ഓഫീസുകൾക്കും വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
ഇടുക്കി,ആലപ്പുഴ,കൊല്ലം,പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളിലാണ് പൊതു അവധി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കി. ബുറെവി ചുഴലിക്കാറ്റ് നാളെ കേരള തീരത്തെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
അഭിപ്രായം രേഖപ്പെടുത്തു