നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തിനൊപ്പം പോകാനെന്ന് യുവതി ; സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം : നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സുഹൃത്തിനൊപ്പം പോകാൻ വേണ്ടിയാണെന്ന് യുവതി മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വീടിന് പുറകിൽ നവജാത ശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം ഗർഭിണിയായിരുന്ന വിജിയുടെ വയർ കുറഞ്ഞത് കണ്ട അയൽവാസികൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.