ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് വന്ന യുവതിയെ കാമുകനായ രണ്ടാം ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പീരുമേട് : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിൽ. മറ്റാരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ വിജയലക്ഷ്മിയെ ഭർത്താവായ രാജ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. കൊലപാതകത്തിന് ശേഷം രാജ ഒളിവിൽ പോയിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് തേയില തോട്ടത്തിൽ ഒളിച്ചിരുന്ന രാജയെ പിടി കൂടിയത്.

പത്ത് വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജയ്ക്കൊപ്പം ഇറങ്ങി വരികയായിരുന്നു രാജലക്ഷ്മി. ആറുവയസുള്ള മകളും ഇവർക്കുണ്ട്. നിരന്തരം ഇവർ തമ്മിൽ വഴക്കിടാറുള്ളതായി അയൽവാസികൾ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു