തന്റെ പേരിലുള്ള എല്ലാ സ്വത്ത് വകകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വയോധിക

ലഖ്‌നൗ : തന്റെ പേരിലുള്ള എല്ലാ സ്വത്ത് വകകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വയോധിക രംഗത്ത്. ഉത്തർപ്രദേശ് സ്വദേശിനിയായ ബിത്താൻ ദേവിയാണ് ഈ ആവശ്യവുമായി അഭിഭാഷകനെ സമീപിച്ചത്. തന്റെ ചിലവിനുള്ളത് മോദി തരുന്നുണ്ടെന്നും ബിത്താൻ ദേവി പറയുന്നു.

ഭർത്താവ് മരിച്ച ബിത്താൻ ദേവിയുടെ ഏക വരുമാനം പെൻഷൻ മാത്രമാണ്. അത് മോദി കൃത്യമായി തരുന്നുണ്ടെന്നും അതിനാൽ തന്റെ പേരിലുള്ള സ്വത്ത് മോദിക്ക് നൽകണമെന്നുമാണ് ബിത്താൻ ദേവിയുടെ ആവിശ്യം. രണ്ടായിരം രൂപയാണ് ബിത്താൻ ദേവിക്ക് പെൻഷൻ തുകയായി ലഭിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു