പ്രചരണ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയില്ല ; തിരഞ്ഞെടുപ്പ് നയിക്കുന്നത് പിണറായി വിജയൻ,പോസ്റ്ററുകളിൽ ചിത്രങ്ങളല്ല ആവിശ്യം ഊർജമാണെന്ന് ഗോവിന്ദൻ മാസ്റ്റർ

ആലപ്പുഴ : നടക്കാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ പ്രചാരണ പോസ്റ്ററുകളിൽ പിണറായി വിജയന്റെ ചിത്രങ്ങൾ ഇല്ലെന്ന ആരോപങ്ങൾക്ക് മറുപടിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പ് നയിക്കുന്നത് പിണറായി വിജയൻ മുന്നിൽ നിന്നാണെന്നും പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആവിശ്യമില്ല പകരം ഊർജമാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ബിജെപി സ്ഥാനാത്ഥികളുടെ പോസ്റ്ററുകളിൽ നരേന്ദ്രമോദിയും കെ സുരേന്ദ്രനും കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയുമൊക്കെ നിറഞ്ഞ് നിൽകുമ്പോൾ സിപിഐഎം പോസ്റ്ററുകളിൽ സിപിഎം ന്റെ മുഖ്യമന്ത്രി പോലുമില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു.